................. തുടരുന്നു
വൈദ്യുതി നമ്മുടെ നിത്യ ജീവിതത്തിൽ എന്തു മാത്രം പ്രധാനമാണ് എന്നു മനസിലാക്കാൻ ഒരു മണിക്കൂർ നേരത്തേക്ക് അതില്ലാതായാൽ മാത്രം മതി. ആ നിലയ്ക്ക് ഒരു ദിവസം അത് പൂർണമായും നിലയ്ക്കുന്ന ഒരു അവസ്ഥ വന്നാൽ എന്താകും സ്ഥിതി എന്നത് ചിന്തിക്കേണ്ട വിഷയമാണല്ലോ. ഇന്ന് വൈദ്യുതി ഉണ്ടാക്കുനത് പല മാർഗങ്ങളിൽ കൂടിയാണ്. കൽക്കരി, പെട്രോൾ / ഓയിൽ , ജലവൈദ്യുതി ആണവോർജം എന്നിവയാണ് പ്രധാനമായവ. ജലവൈദ്യുതി ഉത്പാദനം ഒഴിച്ചു നിർത്തിയാൽ ബാക്കിയെല്ലാത്തിനും പലതരത്തിലുള്ള ദോഷ വശങ്ങൾ ഉണ്ട്. കല്കരി ഉപയോഗപെടുതുമ്പോൾ മാരകവാതകങ്ങൾ പ്രകൃതിയിലേക്ക് പുറം തള്ളുന്നു. ഓയിൽ കത്തിക്കുമ്പോഴും ഇതേ പ്രശ്നമുണ്ട് . ആണവോർജത്തിൽ പതുങ്ങിയിരിക്കുന്ന അപകടം ഈയിടെ ജപ്പാനിൽ നാം കണ്ടതാണല്ലോ . ഇത്തരം ദോഷങ്ങൾ ഒന്നുമില്ലെന്നു മാത്രമല്ല, പലതരത്തിലും ഗുണകരവുമായ സൌരോർജത്തെ നമ്മൾ മാറ്റി നിർത്തുന്നത് പ്രധാനമായും പല തെറ്റായ ധാരണകൾ കൊണ്ടോ അറിവില്ലായ്മ കൊണ്ടോ ആണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
സൌരോർജം (സോളാർ എനർജി) എന്നാൽ പകൽ മാത്രം പ്രവർത്തിക്കുന്നത് അല്ലെങ്കിൽ പ്രവർത്തനക്ഷമത കുറഞ്ഞത് എന്ന തലത്തിൽ നിന്ന് ബഹുദൂരം മുമ്പോട്ടു പോയിരിക്കുന്നു. എന്നാൽ ഇതൊന്നും നമ്മൾ അറിയുന്നില്ല എന്നതാണ് ഇന്ത്യയിലെ സോളാർ എനർജി സെക്ടരിന്റെ മന്ദഗതിയിലുള്ള വളർച്ച കാണിക്കുന്നത് . ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളും പൂർണ്ണമായും സൌരോർജം കൊണ്ട് പ്രവർത്തിക്കുന്ന സ്തലങ്ങൾ ഉണ്ട്. ഒപ്പം പുതിയ സൌരോർജ പ്ലാന്റുകൾ നിർമ്മാണത്തിലുമിരിക്കുന്നു. അമേരിക്കയിലെ മോജാവിലുള്ള 350 മെഗാവാട്ട് ശേഷിയുള്ള സൌരോര്ജ പ്ലാന്റു മുതൽ ഇറാനിലെ 0.25 മെഗാവാട്ട് ശേഷിയുള്ള ഷിറാസ് പ്ലാന്റ് വരെ ഇതിൽപ്പെടും. സൌരോർജം വഴി ഉപഭോക്താവിന് നേരിട്ട് ലഭിക്കുന്ന സാമ്പത്തിക ലാഭത്തെക്കാൾ എത്രയോ ഇരട്ടി ഗുണം പരോക്ഷമായി സമൂഹത്തിനും ഈ ഭൂമിക്കു തന്നേയും ലഭിക്കുന്നുണ്ടെന്ന് തിരിച്ചറിയുമ്പോഴാണ് സൗരൊർജത്തിലേക്കു തിരിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് മനസ്സിലാവുക.
ഇന്ന് വൈദ്യുതി ഉണ്ടാകുന്നത്പോലെ യാതോരുതരത്തിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും ശുദ്ധ ഊർജ്ജമായ സൌരോർജം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നില്ല. വിലമതിക്കുവാനാകാത്ത ഭൂമിയുടെ സ്രോതസ്സുകൾ സംരക്ഷിക്കപ്പെടുന്നു എന്നതാണ് സൌരോർജം ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന മറ്റൊരു ഗുണം.
ദിവസേന സൂര്യൻ ഭൂമിയിൽ എത്തിക്കുന്ന അളവറ്റ ഊർജ്ജത്തെ വൈദ്യുതിയാക്കിയോ
താപമാക്കിയോ രണ്ടുമായോ, അക്ഷരാർത്ഥതിൽ സൌജന്യമായി ഉപയോഗിക്കാം.
സൌരോർജ്ജത്തെ വൈദ്യുതിയായിമാറ്റി ഉപയോഗിക്കുന്ന മേഖല സോളാർ വോൾടൈക്ക്
എന്നും താപോർജ്ജമാക്കി ഉപയോഗിക്കുന്നതിനെ സോളാർ തെർമൽ എന്നും
അറിയപ്പെടുന്നു. സൂര്യൻ പകൽ സമയത്ത് മാത്രം ദൃശ്യമാകുന്നതിനാൽ പകൽ മാത്രമേ
വൈദ്യുതി അല്ലെങ്കിൽ താപോർജ്ജം ലഭിക്കൂ, ഈ ഒരു കുറവാണ് സൌരോർജ്ജത്തിൽ
നിന്നും പലരേയും പിന്തിരിയിപ്പിക്കുന്നത്. പകൽ സമയങ്ങളിലുള്ള സൌരോർജ്ജം
വൈദ്യുതിയാക്കിമാറ്റി ബാറ്ററിയിൽ സംഭരിച്ച് സോളാർ വോൾടൈക്ക് ഈ കുറവ്
നികത്തുമ്പോൾ, ശക്തമായ ഇൻസുലേഷൻസ് ഉപയോഗിച്ച് സംഭരിച്ച താപോർജ്ജത്തെ
പുറത്ത് വിടാതെ തെർമൽ മേഖല കുറവ് നികത്തുന്നു.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മേഘാവൃതമായ കാലാവസ്ഥയിൽ പോലും
സൌരോർക്ജ്ജത്തെ സ്വീകരിച്ച്, വളരെ കുറച്ചുമാത്രം കറന്റ് വേണ്ടുന്ന എൽ.ഇ.ടി
ലൈറ്റുകളും, ദീർഘകാലം പ്രവർത്തനക്ഷമതയുള്ള ബാറ്ററികളും ഉപ്യോഗിച്ച്
ഫോട്ടോവോൾറ്റൈക്ക് സെക്ടർ മുമ്പോട്ട് പോകുമ്പോൾ; 360 ഡിഗ്രിയിൽ
സൌരോർജ്ജത്തെ സ്വീകരിക്കാനാവുന്ന, ഇവാകുവേറ്റഡ് ഗ്ലാസ്സ്
ട്യൂബുകളുപയോഗിച്ചും, ശക്തമായ ഇൻസുലേഷൻസുപയോഗിച്ചും തെർമൽ മേഖലയും
മുമ്പോട്ടു പോയിരിക്കുന്നു.
തുടരും.......
www.kaltechenergy.com
www.kaltechenergy.com
No comments:
Post a Comment